Thursday, January 8, 2026

ക്വാറന്റൈൻ ലംഘിച്ചു; നടൻ കമൽഹാസന് ആരോഗ്യ വകുപ്പിന്റെ നോട്ടിസ്

ചെന്നൈ: ക്വാറന്റൈൻ ലംഘിച്ചതിനു നടന്‍ കമല്‍ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടിസ്.

കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് നടനെതിരെയുള്ള ആരോപണം.

കഴിഞ്ഞ ശനിയാഴ്ചയാണ് നടൻ കമൽഹാസൻ ചികിത്സ കഴിഞ്ഞു ആശുപത്രി വിട്ടത്. വീട്ടിലേക്കു പോകുന്നതിനു പകരം നേരെ സ്വകാര്യ ചാനലിന്റെ ഷൂട്ടിങ് സെറ്റിലേക്കു പോയതിനാണ് ഈ നടപടി.

Related Articles

Latest Articles