വയനാട് : ദുരന്ത ബാധിതർക്ക് ആശ്വാസം പകരാൻ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ വയനാട്ടിലെത്തി. ആർമി യൂണിഫോമിലാണ് മോഹൻലാൽ ദുരന്തഭൂമിയിലെത്തിയത്. ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തിയ മോഹൻലാൽ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഉരുൾപൊട്ടലിൽ നാശം വിതച്ചയിടങ്ങളിൽ മോഹൻലാൽ സന്ദർശനം നടത്തുമെന്നാണ് വിവരം. മുണ്ടക്കൈയിലേക്കും പിന്നീട് ചൂരൽമലയിലേക്കും താരം സന്ദർശനം നടത്തും. സന്ദർശനത്തിന് ശേഷം തിരിച്ചുവരുന്ന വേളയിൽ മാദ്ധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ട്. പിന്നാലെ ദുരിതബാധിതരെ ക്യാമ്പിലെത്തി സന്ദർശിക്കും. അതേസമയം, നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹൻലാൽ സംഭാവന ചെയ്തിരുന്നു.

