Friday, May 17, 2024
spot_img

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ രാജാവ് രാജ മൗലിയ്ക്ക് ഇന്ന് ജന്മദിനം ; ആശംസകൾ നേർന്ന് താരങ്ങൾ

ചലച്ചിത്ര സംവിധായകൻ രാജ മൗലിയ്ക്ക് ഇന്ന് 49-ാം ജന്മദിനം. ആഘോഷമാക്കി ആരാധകർ . ജൂനിയർ എൻടിആർ, സായ് ധരം തേജ് തുടങ്ങിയ ടോളിവുഡ് സൂപ്പർതാരങ്ങൾ രാജമൗലിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തി. കുടുംബത്തിനൊപ്പമാണ് എസ്എസ് രാജമൗലി പിറന്നാൾ ആഘോഷിക്കുന്നത്.

ആർ ആർ ആർ -ന്റെ സെറ്റിൽ നിന്നുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് “ജന്മദിനാശംസകൾ, നിങ്ങൾക്ക് എല്ലായ്‌പ്പോഴും ആശംസകൾ നേരുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ജൂനിയർ എൻടിആർ രാജമൗലിക്ക് ജന്മദിനാശംസകൾ നേർന്നത്.

“ഇന്ത്യൻ സിനിമയുടെ അഭിമാനവും മുൻഗാമിയുമായ രാജമൗലിക്ക് ജന്മദിനാശംസകൾ നേരുന്നു. അർഹിക്കുന്ന എല്ലാ സ്നേഹവും നിങ്ങൾ നേടിയെടുക്കട്ടെ.’- സായ് ധരം തേജ് ആശംസിച്ചു.

ആർആർആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ആക്ഷൻ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലിയുടെ തിരക്കിലാണ് രാജമൗലി

Related Articles

Latest Articles