Sunday, January 11, 2026

ഇന്ദിരാ ഗാന്ധിയുടെ മണ്ടത്തരത്തിനെ കടത്തിവെട്ടിയ വിജയംഇന്ന് ഇന്ത്യൻ ഫീൽഡ് മാർഷൽസാം ഹോർമൂസ്ജി ജംഷെഡ്‌ജി മനേക്ഷായുടെ ജന്മവാർഷികം

1971-ൽ പാകിസ്ഥാൻ സൈന്യത്തെ മുട്ടുകുത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇന്ത്യൻ ഫീൽഡ് മാർഷൽ സാം ഹോർമൂസ്ജി ജംഷെഡ്‌ജി മനേക്ഷായുടെ ജന്മവാർഷികമാണ് ഇന്ന് ഏപ്രിൽ 3.ഇന്ത്യൻ സൈന്യത്തിൽ നേടാവുന്ന ഏറ്റവും ഉയർന്ന റാങ്കായ ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ വിജയത്തിലേക്ക് നയിക്കാൻ സുപ്രധാന പങ്ക് വഹിച്ച ഇദ്ദേഹത്തെ അത്രപെട്ടെന്നൊന്നും ലോകം മറക്കില്ല .കൂടാതെ യുദ്ധാനന്തരം പാക്കിസ്ഥാൻ – ബംഗ്ലാദേശ് എന്നീ രണ്ടു രാജ്യങ്ങൾ ആയി പാക്കിസ്ഥാൻ വിഭജിക്കപ്പെട്ടതിൽ ഇദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്
അതേസമയം ഇന്ദിര ഗാന്ധിയുമായി സാം മനേക്ഷ്വാക്കുണ്ടായ എൻകൗണ്ടറുകൾ ഇനിയും ചർച്ച ചെയ്യേണ്ടതാണ്.യുദ്ധത്തിന് സൈന്യം തയ്യാറാണോ എന്ന ഇന്ദിരയുടെ ചോദ്യത്തിന് സാം നൽകിയ മറുപടി രസകരമാണ്. “ഞാൻ എപ്പോഴേ തയ്യാറാണ് ഓമനേ” എന്ന് സാം മറുപടി പറഞ്ഞു.
ഇന്ത്യ എന്നാൽ ഇന്ദിര എന്ന നിലയിൽ ഇന്ദിരയുടെ ഫാസിസം നടക്കുന്ന കാലത്താണ് ഈ മറുപടി എന്നോർക്കണം. പക്ഷെ എന്ത് കൊണ്ടോ നാണം കലർന്ന ഒരു പുഞ്ചിരി ആയിരുന്നു ഇന്ദിരയുടെ ഭാഗത്ത് നിന്നും അതിന്റെ പ്രതികരണം ഇന്ത്യൻ സൈന്യത്തിന്റെ സർവ്വാധിപൻ ആയി സാം വിരാജിക്കുന്ന കാലത്ത് സാമിന്റെ സ്വാധീനം ഇന്ദിരയെ നല്ല രീതിയിൽ അലോസരപ്പെടുത്താൻ തുടങ്ങി. ഇന്ദിര സാമിന്‌ പിറകിൽ ചാരന്മാരെ ഏർപ്പെടുത്തി. ഒരവസരത്തിൽ സാമിനോട് ഇന്ദിര ചോദിച്ചു.

“നിങ്ങൾ എന്നെ അട്ടിമറിച്ചു കൊണ്ട് ഒരു മിലിറ്ററി കൂപ്പ് പ്ലാൻ ചെയ്യുന്നു എന്ന് ഞാൻ മനസിലാകുന്നു. വാസ്തവം ആണോ.?”എനിക്ക് രാഷ്ട്രീയവുമില്ല, രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ല. എന്റെ ജോലി സൈന്യത്തെ നയിക്കുക എന്നതാണ്. സൈന്യത്തെ ഏറ്റവും മികച്ചതാക്കി നിർത്തുക എന്നാതാണ് എന്റെ നോട്ടം. നിങ്ങളുടെ ജോലി രാജ്യം ഭരിക്കുക എന്നതാണ്, നിങ്ങൾ അത് ചെയ്യുക. “എന്നാണ് സാം ചിരിയോടെ മറുപടി പറഞ്ഞത് .എന്നാൽ 1971 ൽ കിഴക്കൻ പാകിസ്ഥാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. അതോടെ ഇന്ത്യൻ അതിർത്തി കടന്ന് കനത്ത അഭയാർത്ഥി പ്രവാഹം ആരംഭിച്ചു. ഈ അടിയന്തിര സാഹചര്യം ചർച്ച ചെയ്യാൻ ഇന്ദിര ഗാന്ധി മന്ത്രി സഭാ യോഗം വിളിച്ചു ചേർത്ത്. അതിൽ അന്നത്തെ സൈനിക മേധാവി ആയിരുന്ന മനേക്ഷ്വായോട് പങ്കെടുക്കാൻ ഇന്ദിര ആവശ്യപ്പെടുകയായിരുന്നു .അങ്ങനെ 1971 ഡിസംബർ 4 ന്, ആദ്യം ഓപറേഷൻ ട്രൈഡന്റിൽ ഇന്ത്യൻ നാവിക സേന കറാച്ചി ഹാർബർ ഒരു ചാരക്കൂനയാക്കി മാറ്റി. ഡിസംബർ 16 ന് ഇന്ത്യ പാകിസ്താനെ യുദ്ധത്തിൽ കീഴടക്കി എന്ന് മാത്രമല്ല, പാകിസ്ഥാൻ സൈന്യത്തെ കൊണ്ട് യുദ്ധം തോറ്റു പിൻവാങ്ങുന്നു എന്ന ഇൻസ്ട്രമെന്റ് ഓഫ് സറണ്ടർ എഴുതി വാങ്ങി നാണം കെടുത്തുക മാത്രമല്ല, പാക് സൈന്യത്തെ കൊണ്ട് ഇന്ത്യൻ സൈന്യത്തിന് ഗാർഡ് ഓഫ് ഓണർ നല്കിക്കുക കൂടി ചെയ്തു.
അങ്ങനെ ഔദ്യോഗികമായി ബംഗ്ലാദേശ് എന്ന സാംസ്കാരികമായി ബംഗാളി ആയ ഒരു രാജ്യത്തിന് ഇന്ത്യ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടി കൊടുത്തു. ഇന്ത്യ തോറ്റ് നാണം കെടുമായിരുന്ന ഇന്ദിരയുടെ ഒരു രാഷ്ട്രീയ വിഡ്ഢിത്തത്തിൽ നിന്ന്, ഇന്ത്യ നേടിയ എക്കാലത്തെയും മിന്നുന്ന യുദ്ധവിജയത്തിൽ വിജയത്തിൽ ഫീൽഡ് മാർഷൽ പദ്മ വിഭൂഷൺ സാം ബഹാദൂർ മനേക്ഷാ ഇരിക്കുന്ന തട്ട് ഇന്ദിരയുമായി തുലനം ചെയ്യുമ്പോൾ താഴ്ന്ന് തന്നെ ഇരിക്കും. അതേസമയം 2008 ജൂൺ 27 നായിരുന്നു ഈ ധീര യോദ്ധാവ് ന്യൂമോണിയ ബാധിച്ച് മരിച്ചത് . എന്നാലും ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന സൈനികരിലും സൈനിക നേതാക്കളിലും ഒരാളായി അദ്ദേഹം തുടരുകയാണ് . 1968 ൽ ഇന്ത്യൻ സർക്കാർ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട് . 1972 ൽ രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. എല്ലാ വർഷവും ഇദ്ദേഹത്തിന്റെ ജന്മദിനത്തിൽ വിപുലമായ പരിപാടികളും അതിലൊക്കെ ഉപരി ലോകം ഈ ധീര സൈനികനെ അനുസ്മരിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി 2023 ൽ പുറത്തിറങ്ങിയ സാം ബഹാദൂർ എന്ന ഹിന്ദി ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഒന്നായിരുന്നു

Related Articles

Latest Articles