Saturday, May 4, 2024
spot_img

കുട്ടി പുഷ്‌പ സൂപ്പറാ: അല്ലു അർജുന്റെ ഹുക്ക് സ്റ്റെപ്പ് വച്ച് അല്ലുവിന്റെ കുട്ടി ആരാധിക; വിഡിയോ

അല്ലു അര്‍ജ്ജുന്‍ നായകനായെത്തി തിയേറ്ററുകളെ ഒന്നാകെ ആവേശം കൊള്ളിച്ച ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രവുമായി മാറി. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.

ചിത്രത്തിനൊപ്പം തന്നെ പുഷ്‍പയ്ക്ക് ഇത്രയും ജനപ്രീതി നേടിക്കൊടുത്ത ഒന്ന് ചിത്രത്തിലെ ഗാനങ്ങളാണ്. ദേവിശ്രീ പ്രസാദ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിലെ മിക്ക ഗാനങ്ങളും ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളിലാണ്.ഇപ്പോഴിതാ ചിത്രത്തിലെ ‘ശ്രീവല്ലി’ എന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

”ശ്രീവല്ലി”യിലെ അല്ലു അർജുന്റെ ഹുക്ക് സ്റ്റെപ്പ് ആണ് കുഞ്ഞ് ടിവിയിൽ നോക്കി അനുകരിക്കുന്നത്. പാട്ട് പ്ലേ ചെയ്യുമ്പോൾ കുഞ്ഞു പുഷ്പ അല്ലുഅർജുന്റെ ചുവടുകൾ ക്യൂട്ടായി അനുകരിക്കുന്നത് കാണാം. ഇടയ്ക്കിടെ ടെലിവിഷനിലേക്ക് നോക്കിക്കൊണ്ടാണ് കുഞ്ഞിന്റെ ഡാൻസ്.

അല്ലുവിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകര്‍ എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ അല്ലു ആരാധകര്‍ ഉള്‍പ്പെടെ ഏറ്റെടുക്കുകയായിരുന്നു. റിലീസ് ചെയ്ത അന്നുമുതൽ തരം​ഗമായി മാറിയ ഈ പാട്ടിന് ലോകം മുഴുവൻ ആരാധകരുണ്ട്.

നേരത്തെ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ‘പുഷ്പ- ദി റൂള്‍’ പരമാവധി ഭാഷകളില്‍ പുറത്തിറക്കുമെന്നറിയിച്ച് അല്ലു അര്‍ജുന്‍ എത്തിയിരുന്നു. സിനിമയുടെ സക്സസ് സെലിബ്രേഷനിടയിലാണ് അല്ലു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് മാർച്ചിൽ ആരംഭിക്കും. പുഷ്പയുടെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ലഭിച്ച റെക്കോര്‍ഡ് തുകയുടെ ഓഫര്‍ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു.

ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനിയാണ് റെക്കോര്‍ഡ് തുക ഓഫര്‍ ചെയ്തിരിക്കുന്നത്. 400 കോടി രൂപയായിരുന്നു പുഷ്പയുടെ രണ്ടാം ഭാഗം വിതരണത്തിനായി നിര്‍മാതാക്കള്‍ക്ക് ലഭിച്ച ഓഫര്‍. എന്നാല്‍, ചിത്രം വിതരണാവകാശം ഇപ്പോള്‍ നല്‍കുന്നില്ലെന്ന് മൈത്രി മൂവി മേക്കേഴ്‌സ് തീരുമാനിക്കുകയായിരുന്നു. അടുത്തിടെ അല്ലു അര്‍ജുന് ഇന്‍സ്റ്റാഗ്രാമില്‍ 15 മില്യണ്‍ ഫോളോവേഴ്‌സ് തികഞ്ഞിരുന്നു. നിലവില്‍ തെന്നിന്ത്യയിൽ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് അല്ലു അര്‍ജുന്‍.

Related Articles

Latest Articles