Wednesday, September 23, 2026

തിരുവനന്തപുരത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം പടരുന്നതിൽ ആശങ്ക! ലോകത്താകമാനം രോഗം സ്ഥിരീകരിച്ചത് വെറും 200 പേർക്ക് മാത്രം; തലസ്ഥാനത്ത് കേസുകൾ ഏഴായി

തിരുവനന്തപുരം: ലോകത്താകമാനം 200 പേർക്ക് മാത്രം സ്ഥിരീകരിച്ചിട്ടുള്ള അമീബിക് മസ്‌തിഷ്‌ക ജ്വരം തിരുവനന്തപുരത്ത് പടരുന്നതിൽ ആശങ്ക. ഏറ്റവും ഒടുവിലായി നാവായിക്കുളം സ്വദേശിയായ യുവതിക്ക് കൂടി അസുഖം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം ഏഴായി ഉയർന്നു. രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ നിരീക്ഷണത്തിലാക്കി സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇന്നലെയാണ് പരിശോധനാ ഫലം പോസിറ്റിവായത്. വളരെ നേരത്തെ തന്നെ രോഗം കണ്ടെത്താൻ കഴിഞ്ഞതിൽ ആശ്വാസമുണ്ട്. യുവതിക്കിപ്പോൾ സങ്കീർണ്ണമായ രോഗലക്ഷണങ്ങളില്ലെന്നാണ് സൂചന.

നേരത്തെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര സ്വദേശികളായ ഏഴുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്‌തിരുന്നു. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചവർക്കാണ് രോഗം പകർന്നത്. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശിനിയും വീടിന് സമീപമുള്ള തോട്ടിൽ കുളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതർ കുളിച്ച ജലാശയങ്ങൾ നിരീക്ഷണത്തിലാണ്. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും രോഗം പടരാതിരിക്കുന്നതിനുള്ള ബോധവൽക്കരണം അടക്കമുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Related Articles

Latest Articles