Wednesday, June 12, 2024
spot_img

സവാരിക്ക്​ എത്തിച്ച ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി; മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയത് മൽസ്യത്തൊഴിലാളികൾ

പൊ​ന്നാ​നി: ടൂ​റി​സ്റ്റ് ബോ​ട്ട് ക​ട​ലി​ല്‍ മു​ങ്ങി. സ​വാ​രി​ക്കാ​യി എ​ത്തി​ച്ച ടൂറിസ്റ്റ് ബോട്ടാണ് കടലിൽ മുങ്ങിയത്. ബോട്ട് ജീ​വ​ന​ക്കാ​രാ​യ മൂ​ന്ന് പേ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പൊ​ന്നാ​നി അ​ഴി​മു​ഖ​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗം മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ദൂ​രെ ക​ട​ലി​ലാണ് അപകടമുണ്ടായത്. ഭാ​ര​ത​പ്പു​ഴ​യി​ല്‍ നിന്നുമാണ് ടൂറിസ്റ്റ് ബോട്ട് സ​വാ​രി​ക്കാ​യി പൊന്നാനിയിലേക്ക് കൊ​ണ്ടു​വ​ന്നത്. ശ​ക്ത​മാ​യ കാ​റ്റി​ല്‍ ബോ​ട്ട് ഉ​ല​ഞ്ഞ് വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മു​ങ്ങി​യ​ത്.

ബോ​ട്ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. ടൂ​റി​സ്റ്റ് ബോ​ട്ടി​ന് വ​ഴി​കാ​ട്ടാ​നാ​യി അ​ഴി​മു​ഖ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു മൽസ്യ ബന്ധന ബോട്ട്. ബോ​ട്ട് മു​ങ്ങു​ന്ന​ത് ക​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ട​ലി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ​തി​നാ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​ന്‍ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത്.

Related Articles

Latest Articles