Tuesday, April 30, 2024
spot_img

ഉദ്വേഗം നിറച്ച് ടൊവിനോ ചിത്രം ‘കാണെക്കാണെ’ ട്രെയിലര്‍

ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രേക്ഷക പ്രശംസ നേടി . കാണെക്കാണെ ട്രെയിലര്‍. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്നു. ഉയരെ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ മനു അശോക് ആണ് ചിത്രം
സംവിധാനം ചെയ്തിരിക്കുന്നത്.ടൊവിനോയും സുരാജും തമ്മിലുള്ള രംഗങ്ങള്‍ ശ്രദ്ധേയമാകുമെന്നാണ്
ട്രെയിലര്‍ നല്‍കുന്ന സൂചന.സുരാജ് വെഞ്ഞാറമൂടിന് അഭിനയ പ്രധാന്യമുള്ള കഥാപാത്രമാണെന്നും വിലയിരുത്തപ്പെടുന്നു. ബോബി സഞ്ജയ്ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്നു.

ഈ മാസം 17ന് സോണി ലിവ്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.ഡ്രീം കാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് നിര്‍മാണം.പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്,റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ തുടങ്ങിയവരും പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം ആല്‍ബി ആന്റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍.കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക്ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്ണകുമാറുമാണ്പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍,സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍,

Related Articles

Latest Articles