Friday, January 9, 2026

ബിഹാറില്‍ ഡയറി ഫാക്‌ടറിയില്‍ വിഷവാതക ചോര്‍ച്ച; ഒരാൾ മരിച്ചു, 30 പേർ ആശുപത്രിയിൽ

പട്‌ന: ബിഹാറിലെ വൈശാലിയിൽ വിഷവാതക ചോർച്ച. ഒരാൾ മരിച്ചു, 30 പേർ ആശുപത്രിയിൽ. വൈശാലി ജില്ലയിലെ ഹാജിപൂരില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാക്‌ടറിയിലാണ് വിഷവാതകം ചോർന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അപകടം. അമോണിയം ആണ് ചോർന്നത്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഫാക്‌ടറിയുടെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ അമോണിയം വിഷ വാതകം വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles