Friday, November 13, 2026

അപ്രതീക്ഷിതമായി ട്രെയിൻ ഇടിച്ച് കയറി; ഏഴ് പേർക്ക് ദാരുണാന്ത്യം, അപകടം റെയിൽവേ പാളത്തിൽ ഇറങ്ങി നിൽക്കവേ

ദില്ലി: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് പേർക്ക് ദാരുണാന്ത്യം. ശ്രീകാകുളത്ത് ബാത്വാ ​ഗ്രാമത്തിലാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ​ഗുവാഹത്തിയിലേക്ക് പോയ ട്രെയിൻ ക്രോസിങ്ങിന് നിർത്തിയപ്പോൾ ഇവർ ട്രാക്കിലിറങ്ങി നിൽക്കുകയായിരുന്നു

മരിച്ച 7 പേരും സെക്കന്തരാബാദ് ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ്. സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിൻ സമീപത്തെ റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് യാത്രക്കാരായ ഏഴ് പേരും ട്രാക്കിൽ ഇറങ്ങി നിൽക്കുകയും ചെയ്തു. ഇതാണ് അപകടത്തിൽപ്പെടാൻ കാരണമായത്. റെയിൽവേ ട്രാക്കിൽ നിന്ന യാത്രക്കാർക്കിടയിലൂടെ കൊണാർക്ക് എക്സ്പ്രസ് കയറിയിറങ്ങുകയായിരുന്നു.

Related Articles

Latest Articles