Monday, May 13, 2024
spot_img

ട്രെയിനുകളിലെ ഭക്ഷണം ഇനി കണ്ണും പൂട്ടി കഴിക്കാം; നിലവാരം വര്‍ധിപ്പിക്കാന്‍ സിസിടിവിയും ബാര്‍കോഡും; ഗുണ നിലവാരം ഉറപ്പുവരുത്താന്‍ സൂപ്പര്‍വൈസര്‍മാര്‍

ദില്ലി: തീവണ്ടിയിലെ ഭക്ഷണത്തെക്കുറിച്ച് പരാതിയില്ലാത്തവരായി ആരും കാണില്ല. ഇത് പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വെ.ഭക്ഷണ പായ്ക്കറ്റിനുമേല്‍ ബാര്‍കോഡ് ചേര്‍ക്കുക, ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, പാക്ക് ചെയ്ത തീയതി എന്നിവ ഉള്‍പ്പെടുത്തുക തുടങ്ങിയ പരീക്ഷണങ്ങള്‍ക്കാണ് റെയില്‍വെയുടെ ശ്രമം.

പരീക്ഷണാടിസ്ഥാനത്തില്‍ ചില സ്ഥലങ്ങളില്‍ ഇത് ഉടനെ നടപ്പാക്കും. പിന്നീട് രാജ്യമൊട്ടാകെ ഇത് വ്യാപിപ്പിക്കുമെന്ന് ലോക്‌സഭയില്‍ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. പരാതി ഒഴിവാക്കാന്‍ ബ്രാന്‍ഡഡ് ഫുഡ് കാറ്ററിങ് സ്ഥാപനങ്ങളെ ഇ-കാറ്ററിങ് സര്‍വീസിനായി പരിഗണിക്കും. ട്രെയിനുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ സൂപ്പര്‍വൈസര്‍മാരെ നിയമിക്കും.

ഇടക്കിടെ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത സന്ദര്‍ശനങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിന്റെ ഗുണം ഉറപ്പുവരുത്തുന്നതിനായി ഐആര്‍സിടിസി രണ്ടുവര്‍ഷത്തിനിടെ 46 അടുക്കള യുണിറ്റുകള്‍ നവീകരിച്ചിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നത് പരിശോധിക്കാന്‍ 36 യൂണിറ്റുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നത് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കാണുന്നതിന് വെബ് ലൈവും ഉണ്ടാകും.

Related Articles

Latest Articles