Friday, January 9, 2026

കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 14 പേർ‌ക്ക് പരുക്ക്

തൊടുപുഴ : ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിഞ്ഞു .അപകടത്തിൽ 14 പേർ‌ക്ക് പരുക്കേറ്റു. കർണാടക ബെല്ലാരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇന്ന് വൈകിട്ട് 6.30നാണ് അപകടത്തിൽപെട്ടത്.

14 തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല

Related Articles

Latest Articles