Sunday, May 26, 2024
spot_img

ഉപ്പൂറ്റി വിള്ളൽ നിങ്ങൾക്ക് ഒരു പ്രശ്നമാണോ ? എങ്കിൽ ആയുർവേദ പരിഹാരങ്ങൾ ലഭ്യമാണ് ; ചർമ്മ രോഗങ്ങൾക്ക് ശാശ്വത പരിഹാരങ്ങളിതാ

നിങ്ങൾ നേരിടുന്ന ചർമ്മ രോഗങ്ങൾക്ക് ആയുർവേദ പരിഹാരങ്ങൾ ലഭ്യമാണ്. ഒരു പ്രാവശ്യം ഈ ഒറ്റമൂലി പ്രയോഗങ്ങൾ നടത്തി നോക്കു. വ്യത്യാസം അറിയാം

  1. വേപ്പിലയും പച്ചമഞ്ഞളും തൈരിൽ അരച്ചു പുരട്ടുക.
  2. കാട്ടുള്ളി അടുപ്പിലിട്ട് ചുട്ടെടുത്ത് ആവുന്നത് ചൂടോടെ മടമ്പ് അതിൽ അമർത്തി വെയ്ക്കുക.

3.താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് വിള്ളലുള്ള ഭാഗത്ത് പുരട്ടുക.

  1. പശുവിൻ നെയ്യ്, ആവണക്കെണ്ണ, മഞ്ഞപ്പൊടി എന്നിവ ചാലിച്ച് ചൂടാക്കി ചെറു ചൂടോടെ കാലിൽ പുരട്ടി മൂന്നു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക. ഒരു മാസം തുടർച്ചയായി ചെയ്യണം.
  2. മൈലാഞ്ചി കാലിൽ അരച്ചു തേയ്ക്കുക.
  3. കാട്ടുപോത്തിന്റെ നെയ്യ് പുരട്ടുക.
  4. ഒരു പിടി അരി തേങ്ങാവെള്ളത്തിലിട്ട് മൂന്നുദിവസം കുതിർത്ത തിനുശേഷം അരച്ചു കുഴമ്പ് പരുവമാക്കി പുരട്ടുക.
  5. അമൽ പൊരി വേരും ഇല്ലനക്കരിയും പശുക്കുട്ടിയുടെ മൂത്രത്തിൽ അരച്ചു പുരട്ടുക. കാലിനടിയിലെ തൊലി ചിതൽ പിടിച്ചതു പോലെ ദ്വാരങ്ങളുണ്ടായി കേടുവന്നത് ഭേദപ്പെടും.
  6. പന്നിനെയ്യും ഗോമൂത്രവും ചേർത്തുപുരട്ടുക.
  7. മാവിന്റെ പശ പുരട്ടുക.
  8. അമൃതിന്റെ ഇല അരച്ചു പുരട്ടുക.
  9. മഴക്കാലത്താണെങ്കിൽ, കനകാംബരത്തിന്റെ ഇല അരച്ചു പുരട്ടുക.

Related Articles

Latest Articles