Wednesday, January 7, 2026

കോഴിക്കോട്ട് ആദിവാസി യുവാവ് മരിച്ച നിലയിൽ; കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയില്‍ കരിമ്പ് കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനെ(30 )യാണ് രാവിലെ ആറു മണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രക്തം വാർന്നൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്‌.

കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കക്കാടം പൊയിലിലെ ബന്ധുവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഹരിദാസൻ. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Latest Articles