Monday, September 21, 2026

ആദിവാസികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ കൈവശഭൂമിക്കുള്ള പട്ടയം സര്‍ക്കാര്‍ നല്‍കണം; കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ആദിവാസി വിഭാഗത്തിലുള്ളവരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആറു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് (High Court) ഹൈക്കോടതി. 2017 ലെ സർക്കാർ ഉത്തരവിൽ പറയുന്ന വിഷയം മുൻഗണന നൽകി നടപ്പാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

കൈവശ ഭൂമിക്ക് പട്ടയം നല്‍കണം എന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വിതുരയിലെ ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്. നേരത്തേ കേരള ഭൂ പതിവു ചട്ടപ്രകാരം മറ്റുള്ളവർക്കു പട്ടയം നൽകിയപ്പോൾ ആദിവാസി വിഭാഗങ്ങൾക്കു കൈവശരേഖ മാത്രമാണു നൽകിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.

സുപ്രീം കോടതി അനുമതി ലഭിച്ച 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ നിന്ന് അവശേഷിക്കുന്ന ഭൂമി ഭൂരഹിത ആദിവാസികൾക്ക് അനുവദിക്കാനുള്ള നടപടികൾക്കായി റവന്യൂ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles