തിരുവനന്തപുരം: കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കോവിഡാണെന്നറിഞ്ഞിട്ടും ആശുപത്രി ജീവനക്കാർ അനിൽകുമാറിനെ തിരിഞ്ഞു നോക്കിയില്ലെന്ന് മകൾ അഞ്ജന പറഞ്ഞു. അഡ്മിറ്റാകുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ പിന്നീട് മാറ്റിയിട്ടില്ലെന്ന് മകൾ ചൂണ്ടിക്കാട്ടി.ഈ മാസം 6 നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അന്നു കോവിഡ് വാർഡിലേക്കു മാറ്റുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ പിന്നീടു മാറ്റിയിട്ടില്ലെന്നാണ് പരാതി.
ഇതിനിടെ, രോഗിയെ പരിചരിക്കുന്നതിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ എം.എസ് ഷർമ്മദ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ എ.റംലാബീവിയ്ക്ക് സമർപ്പിച്ചു. റിപ്പോർട്ട് ആരോഗ്യമന്ത്രി ശൈലജയ്ക്കു കൈമാറിയെന്നും ആവശ്യമെങ്കിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും റംല ബീവി അറിയിച്ചു.
അതിനിടെ അനിൽകുമാറിന്റെ ശരീരം പുഴുവരിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും അന്വേഷണം നടത്തണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…