Wednesday, May 1, 2024
spot_img

രാഹുലോ പ്രിയങ്കയോ മോദിക്ക് ശക്തരായ എതിരാളികളല്ല;അടുത്ത 20 വര്‍ഷത്തേക്ക് രാഹുല്‍ പ്രധാനമന്തിയാകില്ലെന്നും വരുണ്‍ ഗാന്ധി


രാഹുലോ പ്രിയങ്കയോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തരായ എതിരാളികളല്ലന്നും രാഹുല്‍ അടുത്ത 20 വര്‍ഷത്തേക്ക് പ്രധാനമന്ത്രിയാകില്ലന്നും ബിജെപി നേതാവും നെഹ്‌റു കുടുംബാംഗവുമായ വരുണ്‍ ഗാന്ധി.

‘ഞാന്‍ ഒരു പ്രവാചകനല്ല. പക്ഷെ അടുത്ത 10-20 വര്‍ഷക്കാലം എന്തായാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തോന്നുന്നില്ല. വോട്ട് മാത്രമല്ല ജനങ്ങള്‍ മോദിക്ക് തങ്ങളുടെ ചോര നല്‍കാനും തയ്യാറാണ്. എനിക്ക് സഹോദരനോട് ബഹുമാനമുണ്ട്, എന്നാല്‍ ബന്ധം തികച്ചും ഔപചാരികമാണ്. ബി.ജെ.പി വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിച്ചതായി കരുതണമെന്നും മോദി മത്സരത്തിന്റെ കാര്യത്തില്‍ രാഹുലിനെക്കാളും ഏറെ മുമ്പിലാണെന്നും വരുണ്‍ വ്യക്തമാക്കി.

Related Articles

Latest Articles