Wednesday, May 15, 2024
spot_img

മോദി ഏത് വെല്ലുവിളിയും ധൈര്യത്തോടെ നേരിടുന്ന ധീരനായ പ്രധാനമന്ത്രി; നരേന്ദ്രമോദിക്ക് ലീജിയൺ ഓഫ് മെറിറ്റ് പുരസ്കാരം നൽകി ആദരിച്ച് ട്രംപ് സർക്കാർ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പരമോന്നത സൈനിക ബഹുമതി ലീജിയന്‍ ഓഫ് മെറിറ്റ് സമ്മാനിച്ചു. പൊതുരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച നേതാക്കളെയും യു.എസ് സൈനികരേയും വിദേശ സൈനികരേയും ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനു യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനുമുള്ള നേതൃത്വത്തെയും കാഴ്ചപ്പാടിനെയും അംഗീകരിച്ചാണു പ്രധാനമന്ത്രിയ്ക്ക് ബഹുമതി നല്‍കിയിരിക്കുന്നത്. ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരം നിലവില്‍ വന്നത് 1941 ജൂലായ് 20നാണ്.

യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ താരഞ്ചിത് സിംഗ് സന്ധു പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് വൈറ്റ് ഹൗസില്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയനില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ”ഇന്ത്യ-യു.എസ് ബന്ധം മെച്ചപ്പെടുത്തിയതിന്റെ ബഹുമാനാര്‍ത്ഥം പ്രസിഡന്റിന്റെ ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരമാണ് മോഡിക്ക് ട്രംപ് സമ്മാനിച്ചത്” – റോബര്‍ട്ട് സി ഒബ്രിയന്‍ ഒരു ട്വീറ്റില്‍ പറഞ്ഞു. അതോടൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനും ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും ലെജിയൻ ഓഫ് മെറിറ്റ് സമ്മാനിച്ചതായും ഒബ്രിയൻ പറഞ്ഞു.

Related Articles

Latest Articles