Wednesday, January 7, 2026

മധ്യപ്രദേശിൽ നാളെ കമൽനാഥിന് പരീക്ഷണം, മിക്കവാറും വീഴും

ഭോപ്പാല്‍ : മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനാണ് ഇക്കാര്യം അറിയിച്ചത്. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെയാണ് കമല്‍നാഥ് സര്‍ക്കാരിന് വിശ്വാസ പരീക്ഷ നേരിടേണ്ടി വന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോണ്‍ഗ്രസിന് കനത്ത പ്രഹരം സമ്മാനിച്ച് സിന്ധ്യ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. കൂടാതെ
ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവച്ചു. കമല്‍നാഥിന്റെ അശ്രദ്ധയും അഹങ്കാരവും പുതിയ തലമുറയെ മനസിലാക്കാന്‍ അദ്ദേഹം കാണിച്ച വിമുഖതയും മാത്രമാകും അതിനു കാരണമെന്നും ശിവസേന കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Latest Articles