Tuesday, May 21, 2024
spot_img

ഇടിമിന്നലേറ്റ് തെങ്ങുനിന്ന് കത്തി; അടുത്ത് പെട്രോൾ പമ്പും; വൻദുരന്തം ഒഴിവായത് അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലുമൂലം

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ഇടിമിന്നലേറ്റ് തെങ്ങ് നിന്ന് കത്തിയത് പെട്രോൾ പമ്പിനടുത്ത്. തൊടുപുഴയിൽ കോളനി ബൈപ്പാസ് റോഡിന് സമീപമാണ് സംഭവം നടന്നത്. തീപിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും തൊട്ടടുത്ത് പെട്രോൾ പമ്പും ഉണ്ടായിരുന്നു. ഇത് ജനങ്ങളിൽ ഭീതി പടർത്തി. എന്നാൽ തീപിടിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. തെങ്ങ് തീപിടിച്ച് കത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്നലെ സംസ്ഥാനത്ത് അതിശക്തമായ ഇടിമിന്നലും മഴയുമാണുണ്ടായത്.

എടപ്പാളിലും ഇടിമിന്നലിൽ തെങ്ങിന് തീ പിടിച്ചു. കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ചേക്കോട് ഷറഫുദ്ദീൻ കളത്തിലിൻ്റെ വീടിനോട് ചേർന്നുള്ള തെങ്ങിനാണ് തീ പിടിച്ചത്. ബുധനാഴ്ച വൈകീട്ട് 7.15 ഓടയായിരുന്നു സംഭവം. ഇടിമിന്നലിനോടപ്പം പെയ്ത മഴയിൽ തീ അണയുകയും ചെയ്തു.

അതേസമയം, സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. സംസ്ഥാനത്ത് മഴയെ തുടർന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മറ്റന്നാളുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

Related Articles

Latest Articles