Saturday, April 27, 2024
spot_img

ഇല്ല… എല്ലാം അവസാനിച്ചിട്ടില്ല …
തുർക്കി ഭൂകമ്പം: അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിൽ ഗർഭിണിയെയും മകളെയും അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ പുറത്തെടുത്തു

ഡമസ്കസ് : ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലും അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ, കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താമെന്ന പ്രതീക്ഷയിലുള്ള തിരച്ചിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്., ഇതുവരെ, ഭൂകമ്പത്തിൽ ഇരു രാജ്യങ്ങളിലുമായിമരണസംഖ്യ 24,000 കവിഞ്ഞു, കെട്ടിടാവശിഷ്ടങ്ങളിൽ തിരച്ചിൽ തുടരുന്നതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

രക്ഷാപ്രവർത്തകർക്ക് ആവേശവും പ്രത്യാശയും നൽകിക്കൊണ്ട് ഇന്നലെ രാത്രി ആറ് മാസം ഗർഭിണിയായ സ്ത്രീയെയും അവരുടെ ഏഴ് വയസ്സുള്ള മകളേയും രക്ഷിച്ചു.ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദാഗി ജില്ലയിൽ ഭൂകമ്പമുണ്ടായി 115 മണിക്കൂറിന് ശേഷമാണ് സഹിദെ കായ എന്ന ഗർഭിണിയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തതായി തുർക്കി സ്റ്റേറ്റ് ന്യൂസ് ഏജൻസി അനഡോലു റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles