Kerala

യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവം; കേസിൽ നിർണ്ണായക വഴിത്തിരിവ്; മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധിക്കാൻ ഉത്തരവിട്ട് കോടതി

കോഴിക്കോട്: പന്തിരിക്കരയിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിന്‍റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. കാണാതായ ഇര്‍ഷാദിന്‍റെ മാതാപിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി ഇരുവരുടെയും രക്ത സാംപിള്‍ ശേഖരിച്ചു. കൊയിലാണ്ടി കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തിൽ പേരാമ്പ്ര കോടതിയുടെ അനുമതിയോടെയാണ് പരിശോധന.

ഇന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റിലായെങ്കിലും ഇ‌ർഷാദ് എവിടെ എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരുന്നു. കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം കിട്ടിയിട്ട് ഒരു മാസം കഴിഞ്ഞു.

ആദ്യം അറസ്റ്റിലായ പിണറായി സ്വദേശി മുര്‍ഷിദിന്‍റെ മൊഴി പ്രകാരമാണ് ഇന്ന് വയനാട്ടില്‍ നിന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്. ഇന്ന് അറസ്റ്റിലായ വൈത്തിരി സ്വദേശി ഷെഹീലും കല്‍പ്പറ്റ സ്വദേശി ജിനാഫും ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ടവരെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് പേരും നല്‍കിയ നിര്‍ണായക വിവരത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമാണ് ഇവരുടെ മൊഴി.

കഴിഞ്ഞ മാസം 15ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടിയെന്നും കാർ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്‍റെ ജീര്‍ണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയൂര്‍ സ്വദേശിയായ മറ്റൊരു യുവാവിന്‍റെ മൃതദേഹമെന്ന നിഗമനത്തില്‍ അന്നുതന്നെ സംസ്കാരവും നടത്തി. എന്നാൽ ഇക്കാര്യത്തിൽ ബന്ധുക്കളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം വരുന്ന ദിവസങ്ങളില്‍ കിട്ടും. സംസ്കരിച്ചത് മേപ്പയൂര്‍ സ്വദേശിയായ യുവാവിന്‍റെ മൃതദേഹമല്ലെന്നാണ് ഡിഎന്‍എ ഫലമെങ്കില്‍ ഇര്‍ഷാദിന്‍റെ മാതാപിതാക്കളില്‍ നിന്ന് സാംപിള്‍ സ്വീകരിച്ച് ഈ ഫലവുമായി ഒത്തു നോക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് നേരത്തെ അറിയിച്ചിരുന്നു.

admin

Recent Posts

കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ കാനഡ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി…

15 mins ago

വോട്ടു ചെയ്യില്ലെന്നു പറഞ്ഞതിന്വൃദ്ധയുടെ കരണത്തടിച്ച്കോൺഗ്രസ് സ്ഥാനാർത്ഥിവീഡിയോ വൈറൽ

തെലുങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജീവൻ റെഡി വൃദ്ധസ്ത്രീയുടെ മുഖത്ത് അടിക്കുന്ന വീഡിയോ ആണ് നിങൾ ഇപ്പോൾ…

22 mins ago

ഇന്ന് നെഹ്‌റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമല്ല റായ്ബറേലി ! RAEBARELI

കണക്കുകൂട്ടി പണികൊടുക്കാൻ ബിജെപി ! രാഹുലിനെ ഉത്തരേന്ത്യയിൽ കിട്ടിയതിൽ പാർട്ടിക്ക് ആവേശം I RAHUL GANDHI

36 mins ago

നൂപുര്‍ ശര്‍മ്മയെയും ബിജെപി നേതാക്കളേയും കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ ! സൂററ്റിലെ ഇസ്‌ളാം മത അദ്ധ്യാപകന്‍ പിടിയില്‍

നൂപുര്‍ ശര്‍മ്മ ഉള്‍പ്പടെ ചില ബിജെപി നേതാക്കളെയും ഒരു ടി വി ചാനല്‍ മേധാവിയേയുേം വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ…

55 mins ago

കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടിൽ ! വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവ് 22 കിലോമീറ്ററകലെ മരിച്ചനിലയിൽ

കണ്ണൂര്‍ : പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയുടെ മൃതദേഹമാണ് പയ്യന്നൂര്‍ അന്നൂരിലെ…

1 hour ago

എണീറ്റിരിക്കണം എന്നാവശ്യപ്പെട്ട സ്വാമിയേ കൂടെയുള്ളവർ പിടിച്ചിരുത്തി; പത്മാസനത്തിൽ ഇരുന്ന സ്വാമിയുടെ കണ്ണുകൾ മുകളിലേക്കുയർന്നു; ഇന്ന് സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കിയ ചട്ടമ്പി സ്വാമികളുടെ നൂറാം സമാധി ദിനം

കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രഥമ ശ്രേണിയിലുള്ള ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി ദിനമാണിന്ന്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ…

1 hour ago