Monday, January 12, 2026

ഒരുമണിക്കൂറിന് ശേഷം ട്വിറ്റര്‍ തിരിച്ചെത്തി; പ്രവര്‍ത്തനം സാധാരണ നിലയില്‍

ദില്ലി: സാമൂഹ്യ മാദ്ധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായി ഒരുമണിക്കൂറിന് ശേഷം പൂര്‍വസ്ഥിതിയിലായി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ട്വിറ്ററിന്റെ വെബ്, ആന്‍ഡ്രോയിഡ്, ഐഓഎസ് സേവനങ്ങളെല്ലാം നിശ്ചലമായത്. ട്വിറ്ററില്‍ ലോഗിന്‍ ചെയ്യാനോ, ലോഗ് ഔട്ട് ചെയ്യാനോ സാധിച്ചിരുന്നില്ല. ഹോം പേജിലെ ട്വിറ്റര്‍ ഫീഡുകള്‍ റിഫ്രഷ് ആവുന്നുണ്ടായിരുന്നില്ല. എന്നാല്‍ രാത്രി 9.30 ഓടെ ട്വിറ്റര്‍ സാധാരണ നിലയിലായി.

ഡൗണ്‍ ഡിക്റ്റക്റ്റര്‍ എന്ന സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 7.36 മുതല്‍ എട്ട് മണിവരെ 1026 പേര്‍ ട്വിറ്റര്‍ ഡൗണായി എന്ന രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വെബ് സൈറ്റ്, ആന്‍ഡ്രോയ്ഡ് ആപ്പ് എന്നിവയിലാണ് കൂടുതല്‍ പ്രശ്നം നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്ന സമയത്താണ് സേവനം തടസപ്പെട്ടത്. ആഗോളതലത്തില്‍ ഈ പ്രശ്‌നം നേരിട്ടോ എന്ന് വ്യക്തമല്ല. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഇന്ത്യയിലും ജപ്പാനിലുമാണ് കാര്യമായി തടസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ദില്ലി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗളൂര്‍ നഗരങ്ങളിലാണ് കൂടുതലും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്താണ് പ്രശ്നകാരണം എന്ന് വ്യക്തമല്ല.

Related Articles

Latest Articles