Friday, April 19, 2024
spot_img

ട്വിറ്റർ മര്യാദക്ക് ഇരിക്കണം;ശക്തമായ താക്കീതുമായി ഭാരതം

 ട്വിറ്ററിനു മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്രം ട്വിറ്റര്‍ അധികൃതരെ അറിയിച്ചു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മരവിപ്പിച്ച അക്കൗണ്ടുകള്‍ ഏകപക്ഷീയമായി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചത്. കോടതിയുടെ ചുമതല സമൂഹമാധ്യമങ്ങള്‍ വഹിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവുകളെ തകിടം മറിക്കാന്‍ ട്വിറ്ററിനെ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. കര്‍ഷകരുടെ കൂട്ടക്കൊലയ്ക്ക് മോദി പദ്ധതിയിടുന്നു എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ നിരവധി ട്വീറ്റുകളും റീട്വീറ്റുകളും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് 250 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം നിരവധി മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ട്വിറ്റര്‍ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നിന് ട്വിറ്റര്‍ അധികൃതരെ കേന്ദ്രം വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കേന്ദനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

Related Articles

Latest Articles