Sunday, June 16, 2024
spot_img

കരുവന്നൂരിൽ സിപിഐഎമ്മിന് രണ്ട് അക്കൗണ്ടുകൾ ; അക്കൗണ്ടിലേക്ക് ബിനാമി തുകയെത്തി ; ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ തുക പിൻവലിച്ചതായി ഇ ഡി

കരുവന്നൂര്‍ സഹകരണ ബാങ്കിൽ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അക്കൗണ്ടുകൾ ലോക്കൽ കമ്മിറ്റിയുടെ പേരിലാണ് എടുത്തിയിരിക്കുന്നത്. ബിനാമി പണം ഈ അക്കൗണ്ടിലേക്ക് എത്തിയെന്നും ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ തുക പിൻവലിച്ചതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

അതേസമയം, കരുവന്നൂർ‌ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. എം.എം. വർഗീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇന്നലെ എം.എം. വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. നവംബർ 24-ന് 10 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചപ്പോൾ തന്നെ വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.

Related Articles

Latest Articles