Sunday, June 16, 2024
spot_img

ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ ; ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും ; പത്മകുമാർ, ഭാര്യ, മകൾ അനുപമ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കുട്ടിയുമായി ആശ്രാമം മൈതാനത്ത് ഓട്ടോയിൽ വന്നത് പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയാണെന്നും ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും ചേർന്നാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കിയതിന് ശേഷം പത്മകുമാർ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ അനിതാ കുമാരി കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിക്കുകയായിരുന്നു.

Related Articles

Latest Articles