Saturday, April 27, 2024
spot_img

കടൽഭിത്തി എവിടെ പിണറായി? ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; സമരക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് പ്രദേശവാസികളാണ് ഉപരോധിച്ചത്. കടൽഭിത്തിയക്കം സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ടാണ് നാട്ടുകാർ ഉപരോധം നടത്തുന്നത്. മുക്കാൽ മണിക്കൂറോളം ഉപരോധം നീണ്ടു. പിന്നീട് സമരക്കാരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഡെപ്യൂട്ടി തഹസീൽദാർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയാണ്.

ശക്തമായ മഴയാണ് സംസ്ഥാനത്ത് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നത്. ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. ഇവിടുത്തെ തീരദേശവാസികളുടെ ദുരവസ്ഥ പലപ്പോഴായി നാം മാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. ഇതിനൊരു പരിഹാരം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. എന്നാൽ കനത്ത മഴ വരുമ്പോൾ ഇവരെ ഇവിടുന്നു മാറ്റിത്താമസിപ്പിക്കുന്നതല്ലാതെ മറ്റൊന്നും മാറിമാറി വരുന്ന ഭരണകൂടങ്ങൾ ഇതുവരെയും ചെയ്തിട്ടില്ല. ഇതിനെത്തുടർന്നാണ് ഇപ്പോൾ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles