പാലക്കാട് : ചരക്കു ലോറിയിൽ മൈദയ്ക്കൊപ്പം രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെയാണ് ചെർപ്പുള്ളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 800 ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. രണ്ടര കോടിയോളം വില വരുന്ന ലഹരി ഉൽപ്പന്നങ്ങളാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ആന്റി നെര്‍ക്കോടിക് സെല്ലും ചെര്‍പ്പുളശ്ശേരി പോലീസിന്റെയും സംയുക്തമായ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടിയത്.
കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ കടത്തിയത്. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങൾ ലോറിയിൽ ഉണ്ടായിരുന്നു. മൈദ ചാക്കുകള്‍ക്കൊപ്പമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ ഉറവിടം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്

