തിരുവനന്തപുരം:കെപിസിസി ക്കെതിരെ എഐസിസിക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്.
എഐസിസി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്നാണ് സുരേഷ് പറയുന്നത്.സംവരണം വഴിയാണ് കൂടുതൽപേരെ ഉൾപ്പെടുത്തിയതെന്നും,എന്നാൽ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. വിഷയം പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കി.
ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകി.കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകൾക്ക് പിന്നാലെ കൂടുതൽ പേർ പ്രതികരിക്കുകയാണ്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

