Wednesday, December 31, 2025

ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് പൊലീസുകാർക്ക് പരുക്ക്; സുരക്ഷ ശക്തമാക്കി സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. പോലീസ് സംഘത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു.

കുൽഗാമിലെ മൻസ്ഗാം പ്രദേശത്ത് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാവിലെ ശ്രീനഗറിലെ മേതനിൽ ഭീകരരും സുരക്ഷാ ജിവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. തുടർന്ന് പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും തിരച്ചിൽ രൂക്ഷമാക്കുകയും ചെയ്തു.

അതേസമയം മേതനിൽ പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും പരിശോധന ഇപ്പോഴും തുടരുകയാണ്..

Related Articles

Latest Articles