Thursday, December 25, 2025

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു; കോട്ടയത്ത് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: അയര്‍ക്കുന്നം പുന്നത്ര കമ്പനിക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ മണ്ണിടിഞ്ഞു വീണ് മരിച്ചു. പുന്നത്ര സ്വദേശികളായ ജോയ്(49), സാജു(44) എന്നിവരാണ് മരിച്ചത്. കിണറിന്റെ റിംഗ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മണ്ണിന് ബലക്കുറവായതിനാല്‍ ബലം വരുത്തുന്നതിനായാണ് കിണറ്റില്‍ റിംഗ് ഇറക്കിയത്. ഇതിനിടെ കിണറ്റിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ഒരാളുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ടാമത്തെയാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു

Related Articles

Latest Articles