Friday, January 9, 2026

കോട്ടയത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി രണ്ടു മരണം; ഒരാളുടെ നില ഗുരുതരം

കോട്ടയം: കോട്ടയത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു (Car Accident). നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ ആണ് അപകടം ഉണ്ടായത്.

വാഴൂർ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കാറിൽ ഉണ്ടായത്, അതിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മറ്റു രണ്ടുപേരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

buy project professional 2019

Related Articles

Latest Articles