Saturday, June 8, 2024
spot_img

കോട്ടയത്ത് പിടിച്ചുപറി സംഘം വിലസുന്നു; ബൈക്കിലെത്തിയ യുവാക്കൾ പട്ടാപകൽ യുവതിയുടെ താലിമാല പൊട്ടിച്ചു

കോട്ടയം: കോട്ടയം നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ താലിമാല തട്ടിപ്പറിച്ചു(Chain snatching). കോട്ടയം ടൗണിൽ എം.സി റോഡിൽ ഭീമ ജ്യൂവലറിക്ക് മുന്നില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് മാല മോഷണം നടന്നത്. കോട്ടകം മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ മാല ബൈക്കിലെത്തിയ യുവാക്കള്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവാക്കള്‍ മാലപൊട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ വ്യാപര സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് ശ്രീക്കുട്ടി. രാവിലെ ഓഫീസിലേക്ക് പോകുപ്പോഴാണ് മോഷണം നടന്നത്. സ്കൂട്ടറില്‍ എംസി റോഡിലൂടെ പോവുകയായിരുന്ന ശ്രീകുട്ടി ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോഴാണ് യുവാക്കള്‍ മാല(Chain) പൊട്ടിച്ചത്. ശ്രീക്കുട്ടിയുടെ പിന്നാലെ സ്പോര്‍ട്സ് ബൈക്കിലെത്തിയ യുവാക്കള്‍ രണ്ടേകാൽ പവൻ വരുന്ന താലിമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ ശ്രീക്കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. യുവാക്കള്‍ ശ്രീക്കുട്ടിയെ പിന്തുടര്‍ന്ന് എത്തിയതാണോ എന്ന് പൊലീസ്(police) സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles