ലണ്ടൻ: ഇംഗ്ലണ്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം (Accident In UK). ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ സ്വദേശി കുന്നയ്‌ക്കൽ ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുവെച്ച് തന്നെ ബിൻസ് മരിച്ചു എന്നാണ് പോലീസ് അറിയിച്ചത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യയും കുട്ടികളും ഓക്‌സ്‌ഫോർഡ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അർച്ചനയും അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

