Sunday, May 5, 2024
spot_img

അബുദാബി സ്ഫോടനം: ഹൂതികൾക്കെതിരെ തിരിച്ചടിച്ച് സൗദി സഖ്യ സേന; ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞു

അബുദാബി: ഹൂതികൾക്കെതിരെ തിരിച്ചടിച്ച് സൗദി സഖ്യ സേന (Houti Attack In UAE). അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിർമാണ മേഖലയിലെ രണ്ട് ഇടങ്ങളിലാണ് ഇന്നലെ ഹൂതികൾ റോക്കറ്റാക്രമണം നടത്തിയത്. ഇതിനാണ് ഇന്ന് സഖ്യ സേന കനത്ത തിരിച്ചടി നൽകിയത്. പ്രത്യാക്രമണത്തിൽ ഹൂതികളുടെ ഭീകര കേന്ദ്രങ്ങൾ ഉൾപ്പെടെ സേന തകർത്തു.

അതേസമയം ഇന്നലെയുണ്ടായ റോക്കറ്റാക്രമണത്തിൽ രണ്ടു ഇന്ത്യക്കാരുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മ്മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍ ഉണ്ടായത്. മുസഫയില്‍ മൂന്ന് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. യമനിലെ സനായിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്.

എന്നാൽമേഖലയിലെ സമാധാന തകർക്കുക എന്നതുമാത്രമാണ് ഹൂതികളുടെ ലക്ഷ്യമെന്നും ഭീകരതയുടെ അടിവേരറുക്കുമെന്നും സൗദിയും യു.എ.ഇയും അറിയിച്ചു. ഹൂതികൾ ഗൾഫ് മേഖല ലക്ഷ്യമിടുന്നതിനെതിരെ ഐക്യരാഷ്‌ട്ര സഭ അപലപിച്ചു. അറബ് മേഖലയുടെ സാമ്പത്തിക-രാഷ്‌ട്രീയ സന്തുലിതാവസ്ഥ തകർക്കാനുള്ള ഏതു ശ്രമവും അപലപിക്കപ്പെടേണ്ടതാണെന്നും ഐക്യരാഷ്‌ട്ര സഭ പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles

Latest Articles