കോട്ടയം: ചങ്ങനാശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശേരി മോസ്‌കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാള്‍ വയസ്സുള്ള ബിജയ്(25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു അപകടം.
പഴയ ബസ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലെ കിണര്‍ വൃത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ ജോബിക്ക് അസ്വാസ്ഥ്യമുണ്ടായതോടെ ഇയാളെ സഹായിക്കാനാണ് ബിജയ് കൂടി ഇറങ്ങിയത്. ഇരുവരും ബോധരഹിതരായതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. ഏറെ പണിപ്പെട്ട് ഫയര്‍ഫോഴ്സ് ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

