Saturday, October 3, 2026

കർണാടകയിൽ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

ബംഗളൂരു: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് മലയാളികൾ യുവാക്കള്‍ മരിച്ചു. കർണാടകയിലെ മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. ആലുവ സ്വദേശിയായ ജേക്കബ് സാമുവൽ, തൃശൂർ സ്വദേശിയായ സിബൽ തോമസ് എന്നിവരാണ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചത്.

വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഇരുവരും വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നു. സമീപമുള്ളവർ ആളെക്കൂട്ടി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. സെൽഫി എടുക്കുന്നതിലൂടെ അനേകം പേരാണ് അപകടത്തിൽ പെടുന്നത്.

Related Articles

Latest Articles