Saturday, May 4, 2024
spot_img

മലപ്പുറത്ത് മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 156 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; അറസ്റ്റിലായത് കണ്ണൂർ സ്വദേശികൾ

മലപ്പുറം: പെരിന്തൽമണ്ണയിൽ 156 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. 78 പൊതികളിലായിമീൻ വണ്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശികളായ കാരാട്ട്കുന്ന് മുഹമ്മദ് റാഹിൽ(22), കൂളംബസാർ ഹർഷാദ് (25) എന്നിവരാണ് പിടിയിലായത്.

ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് അധികൃതരെ ഞെട്ടിച്ചുകൊണ്ടാണ് കഞ്ചാവ് പിടികൂടിയത് . ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മീൻവണ്ടിയിൽ കടത്തിയ കഞ്ചാവിന് വിപണിയിൽ അൻപത് ലക്ഷത്തിലധികം രൂപവിലമതിക്കുമെന്നാണ് വിവരം.മീൻ കൊണ്ടുപോകുന്ന വണ്ടിയുടെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായവരുടെ പേരിൽ നേരത്തെയും കഞ്ചാവ് കേസുണ്ടെന്നാണ് വിവരം.

Related Articles

Latest Articles