CRIME

തൃശ്ശൂര്‍ വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി. തടവുകാർക്ക് കൈമാറാനായി ജയിൽ പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ട് പേരെയും പിടികൂടി. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. സൈക്കിളിൽ കാറ്റ് നിറക്കാനെന്ന വ്യാജേന ജയിലിലെ പെട്രോൾ പമ്പിലെത്തിയ ഇരുവരും ടോയ്‍ലറ്റിൽ കയറി കഞ്ചാവ് ഒളിപ്പിച്ച് വെക്കുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡൻ ജോമോൻ ഇവർ പുറത്തിറങ്ങിയ ഉടനെ ടോയ്‍ലറ്റിൽ കയറി പരിശോധിച്ചു.

ടോയ്‍ലറ്റില്‍ മൂന്ന് പൊതികളിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇരുവരെയും പിടികൂടി വിയ്യൂർ പൊലീസിന് കൈമാറി. കൃഷിപ്പണിക്കായി തോട്ടത്തിൽ പണിക്കിറക്കിയിരുന്ന മോഷണക്കേസിലെ പ്രതി കണ്ണൂർ സ്വദേശി ഫൈസലിൽ നിന്നും കഞ്ചാവ് പിടികൂടി. കുഴിയിൽ നിന്നും ഇടക്കിടെ കുനിഞ്ഞ് നിവരുന്നതില്‍ സംശയം തോന്നിയതിനെ തുടർന്നുള്ള പരിശോധനയിലാണ് ഫൈസൽ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ജയിൽ അധികൃതരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.

Meera Hari

Recent Posts

നടി കനകലത അന്തരിച്ചു ; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ

പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…

1 min ago

ആം ആദ്മി പാര്‍ട്ടിയുടെ ചെലവു നടത്തിയത് ഖ-ലി-സ്ഥാ-നി ഭീ-ക-ര-രോ? NIA അന്വേഷണത്തിന് ഉത്തരവ്

ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…

7 mins ago

ബംഗാൾ ഗവർണർക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ തൃണമൂൽ ബന്ധം പുറത്ത് |OTTAPRADHAKSHINAM|

ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor

33 mins ago

വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം ! രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…

42 mins ago

മൂവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകം ! മൂന്ന് പവന്റെ സ്വർണ്ണമാല കൈക്കലാക്കാനായി കൊല നടത്തിയത് സ്വന്തം മകൻ !

മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…

2 hours ago

കെജ്‌രിവാളിന് എന്‍ഐഎ കുരുക്ക്; ഖാലിസ്ഥാനി ഫണ്ടിംഗില്‍ എന്‍ഐഎ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു

എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…

2 hours ago