Monday, April 29, 2024
spot_img

പെരുമ്പാവൂരിൽ സെക്കന്റ് ഷോ കാണാനെത്തിയ ആളുടെ ഓട്ടോറിക്ഷയുമായി കടന്ന രണ്ട് പേർ പിടിയിൽ; കാരണം കേട്ട് കണ്ണുതള്ളി പോലീസ്!

കൊച്ചി : പെരുമ്പാവൂരിൽ തിയറ്റർ പരിസരത്ത് നിന്നും ഓട്ടോ മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ. ചേലാമറ്റം സ്വദേശികളായ ഫൈസൽ, പ്രശാന്ത് എന്നിവരാണ് പിടിയിലായത്.സെക്കന്റ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മോഷണം പോയത്.

തിയറ്ററിന് മുന്നിൽ റോഡരികിലാണ് ഉമ്മ‌ർ വാഹനം പാർക്ക് ചെയ്തിരുന്നത്. പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് ഇരുവരേയും പിടികൂടിയത്. മോഷണം പോയ ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിനായാണ് ഓട്ടോ മോഷ്ടിച്ചതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. മോഷണം, കഞ്ചാവ് വിൽപന ഉൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ഫൈസൽ. രണ്ടു വർഷത്തോളം ജയിൽ ശിക്ഷയും ഇയാൾ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ ഒരു മാസത്തിലേറെയായി വാഹന മോഷണം പതിവാണ്. ഇതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles