Saturday, October 31, 2026

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

 

പത്തനംതിട്ട: മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവയസുള്ള കാര്‍ത്തിക്‌, ശബരീനാഥ് എന്നിവരാണ് മരിച്ചത്. തിരുനെല്‍വേലി സ്വദേശികളായ ഇവര്‍ തൃശൂരിലാണ് താമസം.

മല്ലപ്പള്ളിയിലെ കുടുംബവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഇവർ. എന്നാല്‍ വീട്ടുകാരോട് പറയാതെ ഉച്ചകഴിഞ്ഞ് 3 മണിയോടെ മറ്റു മൂന്നു കൂട്ടികൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയതാണ്. തുടർന്ന് കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വടക്കൻ കടവിലെ കയത്തിലാണ് മുങ്ങിയത്.

തുടർന്ന് ഒഴുക്കില്‍പ്പെട്ട ഇവരെ ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു കരയ്‌ക്കെത്തിച്ച് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ട് കുട്ടികള്‍ അപ്പോഴെക്കും മരിച്ചിരുന്നു. നടന്‍ പ്രശാന്താണ് അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.

Related Articles

Latest Articles