ദിസ്പൂർ: അസം പോലീസിന് മുമ്പിൽ 13 ഭീകരർ ആയുധം വെച്ച് കീഴടങ്ങി. കർബി അങ്ലോങ് ജില്ലയിലായിരുന്നു സംഭവം. ഓട്ടോമോറ്റിക്ക് റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ ഉപേക്ഷിച്ചാണ് ഭീകരർ പോലീസിൽ കീഴടങ്ങിയത്.
അതേസമയം ഓൾ ആദിവാസി നാഷ്ണൽ ലിബറേഷൻ ആർമിയിലെ പതിമൂന്ന് സജീവ പ്രവർത്തകരാണ് അസം പോലീസിന് മുന്നിൽ കീഴടങ്ങിയത്. അസം പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും, സിആർപിഎഫ്, അസം റൈഫിൾസ് ജവാന്മാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഭീകരരുടെ കീഴടങ്ങൽ. ബോക്കജൻ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം ചടങ്ങായി നടന്നത്.
മാത്രമല്ല എകെ സീരീസിലുള്ള നാല് റൈഫിളുകൾ, നാല് പിസ്റ്റലുകൾ, ഒരു റിവോൾവർ, തിരകൾ എന്നിവയാണ് ഭീകരർ ഉപേക്ഷിച്ചത്. തുടർന്ന് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൈവന്നിരിക്കുകയാണെന്നും ഇത് തുടരുമെന്നും സംഭവത്തിൽ പ്രതികരിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിലവിൽ സർക്കാരുമായുള്ള സമാധാന ചർച്ചകളിലാണ് എ.എ.എൻ.എൽ.എ.

