Monday, April 29, 2024
spot_img

ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ യാത്ര; പ്രിയങ്ക ഗാന്ധിക്കും സ്‌കൂട്ടര്‍ ഉടമയ്ക്കും പിഴചുമത്തി

ലഖ്‌നോ: യു.പിയില്‍ അന്യായമായി അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫിസറുടെ വീട് സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും അവരെ സ്‌കൂട്ടറിലെത്തിച്ച പ്രവര്‍ത്തകനും പിഴ ഈടാക്കി ട്രാഫിക് പൊലീസ്. ട്രാഫിക് നിയമം ലംഘിച്ച് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കും പിഴ ചുമത്തിയത്. 6,300 രൂപ പിഴയായി അടക്കണമെന്നാണ് നിര്‍ദേശം.

ശനിയാഴ്ചയാണ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായ എസ്.ആര്‍ ദാരാപുരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്. ഇവരെ സ്‌കൂട്ടറില്‍ സ്ഥലത്തെത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ധീരജ് ഗുജ്ജാറിന്റെ പേരിലാണ് ട്രാഫിക് പൊലീസ് പിഴ അടക്കാനുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. സ്‌കൂട്ടര്‍ യാത്രികനും പിന്‍സീറ്റ് യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നിരിക്കെ ഇരുവരും നിയമം ലംഘിച്ച് യാത്രനടത്തിയെന്ന് നോട്ടീസില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് 76 കാരനെ എസ്.ആര്‍ ദാരാപുരിയെ ലഖ്‌നോവിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ ലഖ്‌നോവിലെ ലോഹ്യ ക്രോസിങ്ങില്‍ വച്ച് പൊലീസ് തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്നും സ്‌കൂട്ടറില്‍ സഞ്ചരിച്ചുമാണ് പ്രിയങ്ക ദാരാപുരിയുടെ വസതിയിലെത്തിയത്.

Related Articles

Latest Articles