Tuesday, May 7, 2024
spot_img

മകരവിളക്ക് ഉത്സവത്തിനൊരുങ്ങി ശബരിമല; ക്ഷേത്രനട ഇന്ന് തുറക്കും

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.

മേല്‍ശാന്തി എത്തി ആഴിയില്‍ അഗ്‌നി പകര്‍ന്നതിന് ശേഷം തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിക്കും. ഇന്ന് മറ്റ് വിശേഷ പൂജകള്‍ ഒന്നും ഉണ്ടാകില്ല.

2020 ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30 ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിന് ശേഷം 21 നാണ് നട അടയ്ക്കുക.

Related Articles

Latest Articles