Sunday, January 4, 2026

പാലക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

പാലക്കാട് : കരിമ്പുഴ പുഴയിലെ പാറക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിങ് കോളജിലെ നാലാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥികളായ കടമ്പഴിപ്പുറം ആലങ്ങാട് ചെരിപ്പുറത്ത് വീട്ടിൽ ഹൈദ്രോസിന്റെയും നബീസത്തുൽ മുസിയയുടെയും മകൻ ഫഹദ് (21), കൊല്ലങ്കോട് നെൽമണി എൽപി സ്കൂളിനു സമീപം താമസിക്കുന്ന കറുപ്പു സ്വാമിയുടെയും ബേബിയുടെയും മകൻ ആദർശ് (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു അപകടം. പതിനഞ്ചോളം വരുന്ന സഹപാഠികളുടെ സംഘത്തോടൊപ്പമാണ് ഫഹദും ആദർശും കുളിക്കാനായി പുഴയിലേക്ക് പോയത്. പുഴയിലിറങ്ങിയ ഫഹദ് ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്തൽ അറിയാത്ത ഫഹദിനെ രക്ഷപ്പെടുത്താനായി ആദർശ് ശ്രമിക്കുകയും ശ്രമത്തിനിടെ ഇയാളും മുങ്ങിത്താഴുകയുമായിരുന്നു. സഹപാഠികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

Related Articles

Latest Articles