Sunday, October 4, 2026

യുപിയിൽ വീടിനു മുകളിൽ പാക് പതാക ഉയർത്തി ആഘോഷം; ആഷിഖ്, ആരിഫ് എന്നിവരുൾപ്പെടെ നാലു യുവാക്കൾ അറസ്റ്റിൽ

ലക്‌നൗ; വീടിന് മുകളിൽ പാക് പതാക (Pakistan Flag) ഉയർത്തി ആഘോഷിച്ച നാലു യുവാക്കൾ അറസ്റ്റിൽ.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഹൈന്ദവ സംഘടനയായ ബ്രാഹ്മിൺ ജൻ കല്യാൺ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ഇവർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ചൗരി ചോരയിലെ മുന്തേര ബസാറിൽ നവംബർ 10 നായിരുന്നു സംഭവം നടന്നത്.

പ്രദേശത്തെ വീടിന് മുകളിലാണ് നാലുപേരും ചേർന്ന് പാക് പതാക ഉയർത്തി ആഘോഷിച്ചത്. തുടർന്നു ഹിന്ദു സംഘടനാംഗങ്ങൾ സ്ഥലത്തെത്തി പതാക നീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടുകാർ ഇതിന് തയ്യാറാകാതെ വന്നതോടെ ഇവർ പ്രതിഷേധം നടത്തി. വീടിന് നേരെ ആക്രമണവും കല്ലേറും നടന്നുവെന്നും പോലീസ് പറയുന്നു. തുടർന്നാണ് നാലു പ്രതികളെ പോലീസ് പിടികൂടിയത്.

Related Articles

Latest Articles