ദില്ലി: പാകിസ്താനിലെ വാര്‍ത്താ ചാനലായ ഡോണ്‍ ന്യൂസ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ചാനല്‍ സംപ്രേഷണ വേളയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയും സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ചാനലില്‍ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്ന വാക്കുകളും സ്‌ക്രീനില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ എത്ര സമയം ഇത് സ്‌ക്രീനില്‍ തെളിഞ്ഞു നിന്നു എന്നോ എങ്ങനെയാണ് ഇത് സംഭവിച്ചതെന്നോ വ്യക്തമല്ല.
ഹാക്കിങ്ങിനിരയായ വിവരം ഡോണ്‍ ചാനല്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ ചാനല്‍ മാനേജ്‌മെന്റ് ഉത്തരവിട്ടതായും ചാനല്‍ ട്വീറ്റ് ചെയ്തു.

