Wednesday, January 7, 2026

അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതായി യുഎഇ; മാനുഷിക പരിഗണനയെന്ന് വിശദീകരണം

അബുദാബി: അഫ്ഗാനിസ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതായി യുഎഇയുടെ സ്ഥിരീകരണം. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഷ്‌റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

താലിബാൻ കാബൂൾ വളഞ്ഞതോടെ ഞായറാഴ്ചയാണ് അഷ്റഫ് ഗനി രാജ്യം വിട്ടത്. താജിക്കിസ്ഥാനിലേക്ക് പോയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ താജിക്കിസ്ഥാൻ പ്രവേശനാനുമതി നിഷേധിച്ചതോടെ ഒമാനിലേക്ക് പോയെന്നും അവിടെ നിന്നും യുഎസിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഞായാറാഴ്ച താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഗനി അഫ്ഗാന്‍ വിട്ടത്. രക്തപ്പുഴ ഒഴുകുന്നത് ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് ഗനി വ്യക്തമാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles