അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു. കൂടുതല് രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം ഉള്പ്പെടെയുള്ള മികച്ച യാത്രാ സ്വാതന്ത്ര്യമാണ് ഈ നേട്ടത്തിന് യുഎഇയെ അര്ഹമാക്കിയത്. ഈ വര്ഷത്തെ പാസ്പോര്ട്ട് ഇന്ഡക്സിലാണ് ഈ അഭിമാനാര്ഹമായ നേട്ടം.
പാസ്പോര്ട്ട് കരുത്തില് സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളിയാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. യുഎഇ പാസ്പോര്ട്ട് ഉപയോഗിച്ച് മൊത്തം 182 രാജ്യങ്ങളില് വിസയില്ലാതെയോ അല്ലെങ്കില് ലളിതമായ പ്രവേശന നടപടിക്രമങ്ങളിലൂടെയോ പ്രവേശനം നേടാന് സാധിക്കും. മൊബിലിറ്റി സ്കോറില് 182 പോയിന്റാണ് യുഎഇ കരസ്ഥമാക്കിയിട്ടുള്ളത്. ഇതില് 138 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവും 44 രാജ്യങ്ങളില് ലളിതമായ പ്രവേശന നടപടികളും (വിസ ഓണ് അറൈവല്/ഇ-വിസ) ലഭ്യമാണ്.
ഈ യാത്രാ സ്വാതന്ത്ര്യമാണ് യുഎഇയെ ഒന്നാം സ്ഥാനത്തെത്തിക്കാന് പ്രധാന കാരണമായത്. പട്ടികയില് സിംഗപ്പൂരും മലേഷ്യയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. നിരവധി യൂറോപ്യന് രാജ്യങ്ങള് ഉള്പ്പെടുന്ന വലിയൊരു നിരയാണ് നാലാം സ്ഥാനത്തുള്ളത്. ബെല്ജിയം, ലക്സംബര്ഗ്, ഫ്രാന്സ്, ജര്മ്മനി, സ്വീഡന്, നോര്വേ, അയര്ലന്ഡ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങള് ഈ പട്ടികയില് ഉള്പ്പെടുന്നു. യുണൈറ്റഡ് കിങ്ഡം (യുകെ) ഏഴാം സ്ഥാനത്താണ്.
അതേസമയം, പാസ്പോര്ട്ട് ഇന്ഡെക്സില് ഇന്ത്യ 72-ാം സ്ഥാനത്താണ് നിലനില്ക്കുന്നത്. ഇന്ത്യന് പാസ്പോര്ട്ട് ഉപയോഗിച്ച് നിലവില് 25 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ ഇല്ലാതെ സന്ദര്ശിക്കാന് സാധിക്കുന്നത്.

