അഫ്ഗാനിലെ താലിബാന്റെ മുന്നേറ്റവും ഭരണം പിടിക്കലും ലോകം പ്രധാനമായും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്.
താലിബാന്‍ ഭരണം പിടിച്ചതോടെ ഒട്ടേറെ പേര്‍ രാജ്യം വിടുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ഏവരെയും ആശങ്കയിലാഴ്ത്തുന്നതായിരുന്നു. എന്നാല്‍ താലിബാനെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. സോഷ്യല്‍ മീഡിയ വഴി താലിബാനെ അനുകൂലിച്ചും അഫ്ഗാനിലെ ഭരണമാറ്റത്തെ പ്രകീര്‍ത്തിച്ചും ചിലര്‍ രംഗത്തുവരുന്നുണ്ട്.ഇത്തരക്കാരെ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം യുപിയില്‍ നിന്നുള്ള ലോക്‌സഭാ അംഗത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്ന് അസമില്‍ 14 പേരെ അറസ്റ്റ് ചെയ്തു. വിദേശത്തുള്ള ഇന്ത്യക്കാരും സോഷ്യല്‍ മീഡിയയില്‍ താലിബാനെ പിന്തുണയ്ക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സംസ്ഥാന പോലീസ് നല്‍കുന്നു എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ…..
അസമിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 14 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ എംബിബിഎസ് വിദ്യാര്‍ഥിയും ഉള്‍പ്പെടും. 11 ജില്ലകളിലാണ് അസമില്‍ ഇന്ന് അറസ്റ്റുണ്ടായത്. മറ്റു ചിലര്‍ നിരീക്ഷണത്തിലാണ്. സൗദി അറേബ്യ, യുഎഇ, മുംബൈ എന്നിവിടങ്ങളില്‍ താമസിക്കുന്ന അസം സ്വദേശികള്‍ താലിബാനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതായി പോലീസ് അറിയിച്ചു.
ഇന്ത്യയ്ക്ക് പുറത്ത് താസമിക്കുന്ന ഇന്ത്യക്കാരുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും പോലീസ് നിരീക്ഷിക്കുന്നു എന്നാണ് അസം പോലീസ് പറയുന്നത്. താലിബാനെ പിന്തുണയ്ക്കുക മാത്രമല്ല, ചിലര്‍ ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇക്കാര്യം കൂടി അസം പോലീസ് ചൂണ്ടിക്കാട്ടുന്നു. തേസ്പൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിയും അറസ്റ്റിലായി എന്ന് പോലീസ് പറഞ്ഞു.അസം സൈബര്‍ സെല്‍ സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നുവെന്നും താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഡിഐജി വയലറ്റ് ബറുവ അറിയിച്ചു. ദേശ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇത്തരം നിലപാടുകള്‍ എന്നാണ് അദ്ദേഹം പറയുന്നത്. 20 പ്രൊഫൈലുകളാണ് നിരീക്ഷണത്തില്‍. 14 പേരെ അറസ്റ്റ് ചെയ്തു. 3 പേര്‍ വിദേശത്താണെന്നും അദ്ദേഹം പറഞ്ഞു.
നാലാം ദിവസം ബിരിയാണി; ഷാജി കൈലാസ് സ്റ്റൈല്‍ എന്ന് ആനി, ഓണം ഹിന്ദുക്കളുടേത് മാത്രമല്ല
യുഎപിഎ, ഐടി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് നടപടി എന്ന് അസം പോലീസ് അറിയിച്ചു. താലിബാനെ അനുകൂലിച്ചുള്ള പ്രതികരണങ്ങള്‍ ക്രമസമാധാനം തകരാന്‍ ഇടയാക്കും. ഇതാണ് ശക്തമായ നടപടി എടുക്കാന്‍ തീരുമാനിച്ചതെന്നും ഡിഐജി അറിയിച്ചു. കഴിഞ്ഞ ദിവസം യുപിയില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവായ ലോക്‌സഭാ അംഗത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു.
താലിബാനെ പിന്തുണച്ചു എന്ന് കാണിച്ച് ഷഫീഖുര്‍ റഹ്മാന്‍ എംപിക്കെതിരെ ബിജെപി നേതാവ് രാജേഷ് സിംഗാള്‍ ആണ് പരാതി നല്‍കിയത്. മാധ്യമങ്ങളോട് പ്രതികരിക്കവെ ഷഫീഖുര്‍ റഹ്മാന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇന്ത്യ ഒരുകാലത്ത് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നില്ലേ. രാജ്യം മൊത്തം സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിരുന്നില്ലേ. സമാനമാണ് അഫ്ഗാനിലെ അവസ്ഥയും എന്ന് സമാജ്‌വാദി പാര്‍ട്ടി എംപി പ്രതികരിച്ചു.
150 ഇന്ത്യക്കാര്‍ താലിബാന്‍ കസ്റ്റഡിയില്‍ അതിവേഗം ഇടപെട്ട് കേന്ദ്രം, ഏറ്റവും പുതിയ വിവരങ്ങള്‍
താലിബാന്‍ അവരുടെ രാജ്യത്തെ മോചിപ്പിക്കുകയായിരുന്നു. ഇനി അവര്‍ ഭരിക്കുന്നു. അഫ്ഗാനെ കീഴ്‌പ്പെടുത്താന്‍ അമേരിക്കയെയും റഷ്യയെയും താലിബാന്‍ അനുവദിച്ചില്ല. താലിബാന്‍ ഭരണം പിടിച്ചത് അഫ്ഗാനിസ്താന്റെ ആഭ്യന്തര വിഷയമാണെന്നും നമുക്ക് എങ്ങനെ ഇടപെടാന്‍ കഴിയുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള ഷഫീഖുര്‍ റഹ്മാന്‍ എംപിയുടെ മറുചോദ്യം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും താലിബാനെയും താരതമ്യം ചെയ്തതാണ് ബിജെപി നേതാവ് പരാതിയില്‍ ഉന്നയിച്ച വിഷയം. താലിബാന്റെ വിജയത്തെ പുകഴ്ത്തുകയാണ് ഇവര്‍ ചെയ്തതെന്ന് സാംഭാല്‍ എസ്പി ചര്‍ഖേഷ് മിശ്ര വീഡിയോ വഴി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ വിശീദകരണവുമായി എംപി വീണ്ടും രംഗത്തുവന്നു. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നു എംപി വിശദീകരിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

